വയനാട് പുനരധിവാസത്തിന് തുരങ്കം വയ്‌ക്കാൻ 
മാധ്യമങ്ങളുടെ കള്ളപ്രചാരണം: കെ കെ ജയചന്ദ്രൻ

സിപിഐ എം ഖജനാപ്പാറയിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


രാജകുമാരി വയനാട് പുനരധിവാസത്തിന് തുരങ്കംവയ്‌ക്കാൻ പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും കള്ളപ്രചാരണങ്ങൾ നടത്തുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. ഖജനാപാറയിൽ സിപിഐ എം സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തമാണ് ഉരുൾപ്പൊട്ടലിലുണ്ടായത്. നൂറുകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തുക്കളുമാണ് അപകടത്തിൽ നഷ്ടമായത്.   വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കേരള സർക്കാർ മാതൃകാപരവും പ്രശംസനീയവുമായ നിലയിലാണ് സംഘടിപ്പിച്ചത്. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്തനിവാരണനിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ചു നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. 1202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദ്ദേശമാണ് കേരളം കേന്ദ്രസർക്കാരിന് നൽകിയ നിവേദനത്തിൽ ഉൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരുരൂപ പോലും കേന്ദ്രസഹായം ലഭിച്ചിട്ടില്ല. ഇത് മറച്ചുവച്ചാണ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. കേരളത്തോടൊപ്പം പ്രകൃതിദുരന്തത്തിൽ അകപ്പെട്ട മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം അനുവദിച്ചപ്പോഴും സംസ്ഥാനത്തെ അവഗണിച്ചെന്നും കെ കെ ജയചന്ദ്രൻ പറഞ്ഞു. യോഗത്തിൽ പി രവി അധ്യക്ഷനായി. എം എൻ ഹരിക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. കെ കെ തങ്കച്ചൻ, കെ ജി ഗിരിഷ് എന്നിവർ സംസാരിച്ചു. പി രാജാറാം സ്വാഗതവും  മുരുകൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News