ഇനി പഠിക്കാം സ്മാർട്ടായി



മറയൂർ ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽനിന്ന് കുടിയേറ്റ കർഷകരുടെ തലമുറയ്ക്കും അക്ഷരവെളിച്ചം പകർന്ന മറയൂർ ഗവ. എൽപിസ്കൂൾ   സ്മാർട്ടായി. വിദ്യാകിരണം പദ്ധതിയിലൂടെ ഒരു കോടി രൂപ മുതൽമുടക്കി നിർമിച്ചകെട്ടിടം  മന്ത്രി വി ശിവൻകുട്ടി  നാടിന് സമർപ്പിച്ചു.  പിടിഎ ആവശ്യപ്പെട്ടപ്രകാരം അടിസ്ഥാനസൗകര്യ വികസനത്തിനായി പുതിയ കെട്ടിടത്തിന്റെ മുകൾനില നിർമിക്കാൻ ഒരുകോടി രൂപ മന്ത്രി അനുവദിച്ചു. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനായി. മറയൂർ പഞ്ചായത്ത് പ്രസിഡന്റ് ദീപ അരുൾ ജ്യോതി, ബ്ലോക്ക് പഞ്ചായത്തം​ഗം വിജയ് കാളിദാസ്, കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി കെ മണികണ്ഠൻ, വിദ്യാകിരണം ജില്ലാ കോഓഡിനേറ്റർ കെ എ ബിനുമോൻ, സി ശരവണൻ, ടി ജി അനൂപ് കുമാർ  എന്നിവർ പങ്കെടുത്തു.മറയൂർ,  സ്മാർട്ടായി Read on deshabhimani.com

Related News