മണിയാശാൻ സൂപ്പറാ



 നെടുങ്കണ്ടം പൊടിനിറഞ്ഞ പരുക്കൻ മൺമൈതാനങ്ങൾ ഇനി മേളകൾക്ക് വേദിയാകില്ല. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്ക് യാഥാർഥ്യമാക്കിയ എം എം മണി എംഎൽഎയ്ക്ക് ഉദ്ഘാടനവേദിയിൽ നിറഞ്ഞ കരഘോഷം. മറ്റുജില്ലകളിൽ കണ്ടുമാത്രം പരിചയമുള്ള സിന്തറ്റിക് ട്രാക്ക് തൊട്ടറിഞ്ഞ ആവേശത്തിലാണ് താരങ്ങൾ. ഹൈറേഞ്ചിലെ കായികതാരങ്ങളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് യാഥാർഥ്യമായത്. ഉദ്ഘാടന സമ്മേളനത്തിലെ പ്രാസംഗികരും എംഎൽഎയെ അഭിനന്ദനങ്ങൾകൊണ്ടുമൂടി. പുതുതലമുറയ്ക്ക് സമരനായകന്റെ സമ്മാനം.നെടുങ്കണ്ടം,സിന്തറ്റിക്ക് ട്രാക്ക്    Read on deshabhimani.com

Related News