തൊടുപുഴയിലും മൂലമറ്റത്തും 24ന് ചെങ്കൊടിയുയരും
തൊടുപുഴ കെ എസ് കൃഷ്‍ണപിള്ളയുടെ 74–-ാമത് രക്തസാക്ഷിദിനാചരണവും ഏരിയ സമ്മേളനങ്ങളുടെയും ഭാഗമായി തൊടുപുഴയിലും മൂലറ്റത്തും 24ന് ചെങ്കൊടി ഉയരും. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ്, മൂലമറ്റം ഏരിയകളിൽ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെ പതാകയുയർത്തും. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ്, ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ടി ആർ സോമൻ, ടി കെ ശിവൻ നായർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാകയുയർത്തും. തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം കെ എൻ കുമാരമംഗലം നഗറിൽ(എൻഎസ്എസ് ഓഡിറ്റോറിയം, കുമാരമംഗലം) 25നും 26നും നടക്കും. 10 ലോക്കൽ കമ്മിറ്റികളിൽനിന്നായി 146 പ്രതിനിധികൾ പങ്കെടുക്കും. തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ(മുട്ടം ശക്തി തീയറ്റർ) ഇതേ തീയതികളിൽ നടക്കും. എട്ട് ലോക്കൽ കമ്മിറ്റികളിൽനിന്നായി 119 പ്രതിനിധികൾ പങ്കെടുക്കും. മൂലമറ്റം ഏരിയ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (ഇന്ദ്രനീലം ഓഡിറ്റോറിയം മൂലമറ്റം) 28നും 29നും നടക്കും. ഏഴ് ലോക്കൽ കമ്മിറ്റികളിൽനിന്ന് 120 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർഗീസ്, എം എം മണി എംഎൽഎ തുടങ്ങിയവർ സമ്മേളനങ്ങളിൽ പങ്കെടുക്കും. പ്രകടനവും പൊതുസമ്മേളനവും കെ എസ്‍ കൃഷ്‍ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് കരിമണ്ണൂരിൽ നടക്കും. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. Read on deshabhimani.com