കർഷകർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു



ഏലപ്പാറ/ കുമളി കാട്ടാനശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ സിപിഐ എം നേതൃത്വത്തിൽ കാക്കത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. പാലക്കാവ്, മുത്തൻപടി, വൻമാവ് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായതോടെയാണ് കർഷകർ സമരവുമായി രംഗത്തെത്തിയത്‌.  വനപാലകരുടെ ഭാഗത്തുനിന്ന്‌ ഇതിനെതിരെ നടപടിയില്ലെന്നാണ്‌ ആക്ഷേപം. 
     ഉപരോധസമരം സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ, കർഷകസംഘം ഏരിയ പ്രസിഡന്റ് സജിമോൻ ടൈറ്റസ്, ഷീല രാജൻ, കെ കലേഷ് കുമാർ, ജോമോൻ മണ്ണാറാത്ത്, കെ എസ് രാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News