ജില്ലയിൽ ദേശാഭിമാനി പ്രചാരണത്തിന്‌ തുടക്കമായി



 ഇടുക്കി  നേരിന്റെ തൂലികയുമായി നാടിനൊപ്പം സഞ്ചരിക്കുന്ന ‘ദേശാഭിമാനി’യുടെ പ്രചാരണത്തിന്‌ ജില്ലയിൽ അഴീക്കോടൻ രക്തസാക്ഷിദിനമായ തിങ്കളാഴ്‌ച തുടക്കമാകും.  സി എച്ച്‌ കണാരൻ അനുസ്മരണദിനമായ ഒക്ടോബർ 20 വരെയാണ്‌ പ്രചാരണം. വായനക്കാരുടെ വളർച്ചാനിരക്കിൽ ഇന്ത്യൻ റീഡർഷിപ്പ്‌ സർവേ പ്രകാരം ഒന്നാമതാണ്‌ ദേശാഭിമാനി. വ്യാജവാർത്തകൾ സൃഷ്‌ടിച്ച്‌ മാധ്യമധർമം തകർക്കുന്ന കാലത്ത്‌ ജനപക്ഷത്തുനിന്ന്‌ നാടിന്റെ നാവാകുകയാണ്‌ ദേശാഭിമാനി. വലതുപക്ഷ മാധ്യമ നുണകൾ തുറന്നുകാട്ടി ബദൽ മാധ്യമസംസ്കാരം മുന്നോട്ടുവച്ചാണ്‌ ദേശാഭിമാനിയുടെ പ്രവർത്തനം.   ജില്ലയിൽ ദേശാഭിമാനി ക്യാമ്പയിന്‌ ആവേശ തുടക്കമാണ്‌. നിലവിലുള്ള വാർഷികവരി പുതുക്കിയും കൂടുതൽ വരിക്കാരെ ചേർത്തും ദേശാഭിമാനി കൂടുതൽ പേരിലേക്ക്‌ എത്തിക്കും. സിപിഐ എം, വർഗബഹുജന സംഘടനാ പ്രവർത്തകർ വീടുകളും സ്ഥാപനങ്ങളും കയറി പ്രചാരണം നടത്തും. ഏലപ്പാറ ദേശാഭിമാനി ക്യാമ്പയിന് ഏലപ്പാറ ഏരിയയിൽ തുടക്കമായി. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഏലം കർഷകൻ ജസ്റ്റിൻ സോളമനിൽനിന്ന്‌ വാർഷിക വരിസംഖ്യ ഏറ്റുവാങ്ങി.ഏരിയയിലെ വാഗമൺ, പുള്ളിക്കാനം, വളകോട്, പശുപ്പാറ, ചീന്തലാർ, ഉപ്പുതറ, ഏലപ്പാറ, പെരുവന്താനം, കണയങ്കവയൽ, മുപ്പത്തിയഞ്ചാംമൈൽ, ഏന്തായാർ, കൊക്കയാർ എന്നീ ലോക്കൽ കമ്മിറ്റി പ്രദേശങ്ങളിൽ നിലവിലുള്ള വരിക്കാരെ പുതുക്കിയും പുതിയ വരിക്കാരെ ചേർത്തും ക്യാമ്പയിൻ ഏറ്റെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടയറ്റംഗം പി എസ് രാജൻ, ജില്ലാ കമ്മിറ്റിയംഗം കെ ടി ബിനു, ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ എന്നിവർ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നു Read on deshabhimani.com

Related News