സിപിഐ എം കട്ടപ്പന, വണ്ടൻമേട് 
ഏരിയ സമ്മേളനം: സ്വാഗതസംഘമായി



കട്ടപ്പന  സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കട്ടപ്പന ഏരിയ സമ്മേളനം ഡിസംബർ 6, 7 തീയതികളിൽ നടക്കും. സംഘടക സമിതി രൂപീകരണ യോഗം സിഎസ്ഐ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ടോമി ജോർജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ഏരിയ സെക്രട്ടറി വി ആർ സജി എന്നിവർ സംസാരിച്ചു.  സ്വാഗതസംഘം ഭാരവാഹികൾ: സി വി വർഗീസ്, കെ എസ് മോഹനൻ, വി ആർ സജി(രക്ഷാധികാരികൾ), മാത്യു ജോർജ്(ചെയർമാൻ), കെ പി സുമോദ്, എസ് എസ് പാൽരാജ്, സുധർമ്മ മോഹൻ, കെ എൻ വിനിഷ് കുമാർ, സി ആർ മുരളി, ടിജി എം രാജു(വൈസ് ചെയർമാൻ), എം സി ബിജു(ജനറൽ കൺവിനർ), പി ബി ഷാജി, കെ എൻ ബിനു, പി വി സുരേഷ്, പൊന്നമ്മ സുഗതൻ, ലിജോബി ബേബി, ഫൈസൽ ജാഫർ, എൻ രാജേന്ദ്രൻ(ജോയിന്റ്‌ കൺവീനർമാർ), ടോമി ജോർജ്(ട്രഷറർ). വണ്ടൻമേട് സിപിഐ എം വണ്ടൻമേട് ഏരിയ സമ്മേളനം ഡിസംബർ 9,10 തീയതികളിൽ അണക്കരയിൽ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി കെ രാമചന്ദ്രൻ അധ്യക്ഷനായി. പാർടി ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനൻ, ടി എസ് ബിസി എന്നിവർ സംസാരിച്ചു.   സതീഷ് ചന്ദ്രൻ സ്വാഗതവും എസ് സുധീഷ്  നന്ദിയും പറഞ്ഞു.  സ്വാഗതസംഘം ഭാരവാഹികൾ: കെ എസ് മോഹനൻ, കെ ആർ സോദരൻ, ടി എസ് ബിസി(രക്ഷാധികാരികൾ ), എസ് സുധീഷ്(ചെയർമാൻ), സതീഷ് ചന്ദ്രൻ(കൺവീനർ), അജി പോളച്ചിറ (ട്രഷറർ).251 അംഗ സ്വാഗതസംഘം രൂപീകരിച്ചു.   Read on deshabhimani.com

Related News