ജനകീയ സമരസമിതി ഉപരോധം

എംഎംജെ എസ്‌റ്റേറ്റിന് മുന്നിൽ നടന്ന സമരം എച്ച്‌ഇഇഎ(സിഐടിയു) സെക്രട്ടറി നിശാന്ത്‌ വി ചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു


ഏലപ്പാറ  വാഗമൺ എംഎംജെ എസ്‌റ്റേറ്റ്‌ കെെവശം വച്ചിരിക്കുന്ന റോഡുകൾ ത്രിതല പഞ്ചായത്തിന്‌ വിട്ടുനൽകുക, ബൈപ്പാസ്‌ റോഡിന്‌  സ്ഥലം കെെമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ജനകീയ സമരസമിതി വാഗമൺ എസ്‌റ്റേറ്റ്‌ ഗേറ്റ് ഉപരോധിച്ചു. സമരം എച്ച്‌ഇഇഎ(സിഐടിയു) സെക്രട്ടറി നിശാന്ത്‌ വി ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  തോട്ടം തൊഴിലാളികൾക്ക്‌ ഗ്രാറ്റുവിറ്റിക്ക്‌ പകരമായി 2004 ൽ ഭൂമി നൽകിയിരുന്നു. ഈ ഭൂമിയിലൂടെയുള്ള 15 ഓളം റോഡുകളാണ്‌  തോട്ടം ഉടമ ജനങ്ങൾക്ക്‌ വിട്ട്‌ നൽകാതിരിക്കുന്നത്‌.  ഇതുമൂലം റോഡിന്റെ അറ്റകുറ്റ പണികളും ടാറിങ്ങും നടത്താൻ കഴിയുന്നില്ല. നിരവധി ഹോം സ്‌റ്റേകളും റിസോർട്ടുകളും വീടുകളും ഈ പ്രദേശത്തുണ്ട്‌. കുടുതൽ ടൂറിസ്‌റ്റുകൾ എത്തുന്നതോടെ വാഗമണ്ണിൽ ഗതാഗതക്കുരുക്ക്‌ രൂക്ഷമാണ്‌. ഇതിന്‌ പരിഹാരം കാണുന്നതിനായി ബൈപ്പാസ്‌ റോഡ്‌ നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്‌. മനേജ്‌മെന്റിന്റെ ധിക്കാരപരമായ നിലപാടുകൾ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ജനകീയ സമരസമിതി ഗേറ്റ്‌ ഉപരോധിച്ചത്‌. വിവിധ ട്രേഡ്‌ യൂണിയൻ നേതാക്കളായ നേതാക്കളായ സി സിൽവിസ്‌റ്റർ, എൻ എം കുശൻ, റജി സൈസമൺ, വി സജീവ്‌കുമാർ, എൻ സുധാകരൻ, എ വാവച്ചൻ, ടി എൻ ശശികുമാർ, കെ സുകുമാരൻ, ഡയ്‌സ്‌, ഷനീർ മഠത്തിൽ, ജോസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News