2 പെരുമ്പാമ്പുകളെ പിടികൂടി
കട്ടപ്പന വാഴവര വാകപ്പടിയിൽ ദേശീയപാതയോരത്തുനിന്ന് രണ്ട് പെരുമ്പാമ്പുകളെ പിടികൂടി. ഞായർ രാവിലെ പെന്തക്കോസ്ത് പള്ളിക്കുസമീപം വട്ടപ്പാവ് സജിയുടെ പുരയിടത്തിലാണ് പാമ്പുകളെ കണ്ടത്. ഉടൻ നാട്ടുകാരെ വിവരമറിയിച്ചു. പാമ്പുപിടുത്ത വിദഗ്ധൻ ഉണ്ണി ഒലാനി സ്ഥലത്തെത്തി പാമ്പുകളെ പിടികൂടി. വനംവകുപ്പ് സെക്ഷൻ വനം ഓഫീസർ കെ അനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി ജെ മജോ, ബി ബിനീഷ് എന്നിവർ ഇടുക്കി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ അഞ്ചുരുളി വനമേഖലയിൽ പാമ്പുകളെ തുറന്നുവിട്ടു. വാകപ്പടിയിൽനിന്ന് രണ്ടുവർഷത്തിനിടെ അഞ്ച് പെരുമ്പാമ്പുകളെയാണ് പിടികൂടിയത്. Read on deshabhimani.com