അവധിക്കാലത്തിന്‌ മുമ്പേ പടയപ്പയെത്തി

രാജമല അഞ്ചാംമൈലിന് സമീപമെത്തിയ പടയപ്പ


  മൂന്നാർ രാജമല അഞ്ചാം മൈലിൽ എത്തിയ പടയപ്പ വിനോദ സഞ്ചാരികൾക്ക് കൗതുകകാഴ്ചയായി. രണ്ട് ദിവസമായി തെന്മല, നയമക്കാട്, കന്നിമല തുടങ്ങിയ എസ്റ്റേറ്റുകളിൽ കറങ്ങി നടക്കുകയാണ് കാട്ടാന. ഞായർ പകൽ 12ന് കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലാണ് പടയപ്പയെ നാട്ടുകാർ കണ്ടത്. പിന്നീട് ഇവിടെനിന്നും പോയ പടയപ്പ വൈകീട്ട് നാലോടെ അഞ്ചാം മൈലിനു സമീപത്ത് എത്തുകയായിരുന്നു. ഒരു പ്രദേശത്ത്തന്നെ രണ്ട് മുതൽ മൂന്നു ദിവസം വരെ തമ്പടിക്കുന്ന സ്വഭാവക്കാരനാണ് നാട്ടുകാർ ഓമന പേരിട്ട് വിളിക്കുന്ന പടയപ്പ. തീറ്റതേടി നടക്കുന്ന സമയത്ത് അപൂർവമായി മുമ്പിൽപ്പെടുന്ന വാഹനങ്ങളെ തടഞ്ഞു നിർത്താറുണ്ട്.     Read on deshabhimani.com

Related News