പഞ്ചായത്ത്‌ ഓഫീസ് പരിസരം മാലിന്യക്കൂമ്പാരം

അടിമാലി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ടില്‍ മാലിന്യക്കൂമ്പാരം


അടിമാലി  അടിമാലി പഞ്ചായത്ത്‌ ഓഫീസ് പരിസരം മാലിന്യക്കൂമ്പാരം. ടൺ കണക്കിന് മാലിന്യങ്ങളാണ് ഓഫീസ് പരിസരത്ത് തള്ളിയിരിക്കുന്നത്. വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമുള്ള പ്ലാസ്റ്റിക്‌ മാലിന്യങ്ങളടക്കം കൂട്ടിയിട്ടിരിക്കുന്നു. യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് ഇതിന്‌ കാരണം. പ്ലാസ്റ്റിക്‌ തരംതിരിച്ച് പുനരുപയോഗയോഗ്യമാക്കുന്ന ഷ്രെഡിങ്‌ യൂണിറ്റ് ഉണ്ടെങ്കിലും പ്രവർത്തനരഹിതമാണ്‌. ഹരിത കേരളം മിഷന്റെ ഭാഗമായി സർക്കാർ സംസ്‌കരണ കേന്ദ്രത്തിന് ഫണ്ടനുവദിക്കുകയും പദ്ധതി പൂർത്തീകരിച്ച്‌ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ യുഡിഎഫ് ഭരണസമിതി യന്ത്രഭാഗങ്ങളിൽ യഥാസമയം അറ്റകുറ്റപണികൾ നടത്തിയിരുന്നില്ല. ഇൻസിനേറ്റർ പൂർണമായും തുരുമ്പെടുത്ത് നശിച്ചു. പ്ലാസ്റ്റിക്‌ പൊടിക്കുന്ന യന്ത്രങ്ങളുടെയും പ്രവർത്തനം നിലച്ചു. ഇതോടെ മാലിന്യങ്ങൾ സംസ്‌കരിക്കാനാവാത്ത അവസ്ഥയായി.  പഞ്ചായത്തിന്റെ അര ഏക്കറോളം വരുന്ന സ്ഥലം മാലിന്യങ്ങൾകൊണ്ട് നിറഞ്ഞു. മഴ ശക്തിയായതോടെ ഇവിടമാകെ വെള്ളക്കെട്ടായി. മാലിന്യങ്ങൾ വെള്ളത്തിലൂടെ ഒഴുകുന്ന സ്ഥിതിയാണ്‌. ഇത്‌ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയുണ്ടാക്കുന്നു. ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. Read on deshabhimani.com

Related News