അർഹമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി താലൂക്ക് തല അദാലത്ത് ചെറുതോണി ടൗൺഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്യുന്നു


നെടുങ്കണ്ടം/ചെറുതോണി നിയമപരമായ സാധ്യതകൾ ഉപയോഗപ്പെടുത്തി  ചട്ടങ്ങൾ പരിഷ്കരിച്ച്‌ പ്രശ്‌നങ്ങൾ  വേഗത്തിൽ പരിഹരിക്കുകയും അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുകയും ചെയ്യുകയാണ്‌    താലൂക്കുതല അദാലത്തിന്റെ ലക്ഷ്യമെന്ന്‌  മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  മന്ത്രിമാരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം സെന്റ്‌ സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലും  ചെറുതോണി ടൗൺ ഹാളിലും നടത്തിയ ഉടുമ്പൻചോല, ഇടുക്കി താലൂക്കുതല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ജനങ്ങൾക്കിടയിൽ പരാതികൾ കുറഞ്ഞു വരുന്നുണ്ട്‌.  മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.  കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അദാലത്തുകൾ വഴിയുള്ള പ്രശ്നപരിഹാരത്തിനു ശേഷം അവശേഷിച്ച പരാതികൾ തീർപ്പാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിൽ നടക്കുന്നതെന്നും വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. നെടുങ്കണ്ടത്ത്‌ എം എം മണി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ വി വിഗ്നേശ്വരി, സബ് കലക്ടർ വി എം ജയകൃഷ്ണൻ, ,എ ഡി എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കലക്ടർമാരായ അതുൽ എസ് നാഥ്, അനിൽ ഫിലിപ്പ് തുടങ്ങിയവർ അദാലത്തുകളിൽ പങ്കെടുത്തു. നെടുങ്കണ്ടത്ത്‌  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി കുഞ്ഞ്, പഞ്ചായത്ത് പ്രസിഡന്റ്‌ പ്രീമി ലാലിച്ചൻ, ചെറുതോണിയിൽ കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി , ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് , കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ , വാഴോത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ്‌ പോൾ , ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ ,  നിമ്മി ജയൻ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News