സഞ്ചാരികൾക്കായി ഇതാ ‘സൂപ്പർ ഡീലക്സ്’
മൂന്നാർ വിനോദസഞ്ചാര മേഖലയായ മൂന്നാറിൽനിന്നും കണ്ണൂരിലേക്ക് പുതിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ചു. മൂന്നാർ ഡിപ്പോയിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ ആദ്യ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. രാത്രി 10 ന് മൂന്നാറിൽനിന്നും പുറപ്പെട്ട് ആനച്ചാൽ, അടിമാലി, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, എടപ്പാൾ, കോട്ടയ്ക്കൽ, കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശേരി വഴി പുലർച്ചെ കണ്ണരിലെത്തും. കണ്ണൂരിൽനിന്നും രാത്രി 9.30ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 6.05ന് മൂന്നാറിലെത്തും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 511 രൂപയാണ് ടിക്കറ്റ് നിരക്ക്. മൂന്നാർ ഡിപ്പോ എടിഒ എൻ പി രാജേഷ്, ഇൻസ്പെക്ടർ എം എസ് സാനു, സ്റ്റേഷൻ മാസ്റ്റർ വി ജി മനോജ്, വെഹിക്കിൾ സൂപ്പർവൈസർ ജിജിമോൻ' അസി. ഡിപ്പോ എൻജിനിയർ എന്നിവർ പങ്കെടുത്തു. വിനോദസഞ്ചാരികൾക്ക് മൂന്നാറിലെത്തിപ്പെടാൻ പുതിയ സർവീസ് ഉപകരിക്കുമെന്ന് അഡ്വ. എ രാജ എംഎൽഎ പറഞ്ഞു. Read on deshabhimani.com