സഹകരണ സംഘത്തെ പ്രതിസന്ധിയിലാക്കിയത് കോണ്‍ഗ്രസുകാരുടെ കുത്തഴിഞ്ഞ ഭരണം



കട്ടപ്പന കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹകരണ സംഘത്തെ പ്രതിസന്ധിയിലാക്കിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ 17 വർഷ കാലയളവിലെ കുത്തഴിഞ്ഞ ഭരണം. ചട്ടവിരുദ്ധമായും വഴിവിട്ടും ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും ഉൾപ്പെടെ വൻതുക വായ്പ നൽകിയതോടെ സംഘം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ മുൻ സെക്രട്ടറി കെ വി കുര്യാക്കോസിനെ 2020 ഫെബ്രുവരി 15ന് പുറത്താക്കുകയും ഇയാൾക്കെതിരെ കട്ടപ്പന പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കെ വി കുര്യാക്കോസ് സെക്രട്ടറിയായിരുന്ന കാലത്ത് സംഘത്തിന് കെട്ടിടം നിർമിക്കാനായി സ്ഥലം വാങ്ങിയതിലും അഴിമതിയുള്ളതായി ആക്ഷേപമുണ്ട്.  എട്ട് സെന്റ് സ്ഥലത്തിനുള്ള പണം സംഘത്തിൽനിന്ന് കൈപ്പറ്റിയിരുന്നു. എന്നാൽ, റീസർവേയിൽ ആറര സെന്റ് മാത്രമേയുള്ളൂവെന്ന് വ്യക്തമായി. ഏകദേശം 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ട്.മുൻ സെക്രട്ടറിയുടെ കാലത്ത് നൽകിയ വായ്പ കോൺഗ്രസ് നേതാക്കൾ 50,000 മുതൽ 10 ലക്ഷം രൂപ വരെ തിരിച്ചടയ്ക്കാനുണ്ട്. കുടിശികക്കാരിൽ നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും ഉൾപ്പെടുന്നു. Read on deshabhimani.com

Related News