ഇടുക്കി ഫിലിം ഫെസ്റ്റിവല്‍: 
പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മികച്ച ചിത്രം ‘രാജകുമാരി’യുടെ നിർമാതാവ് സജീവ് കുമാറിന് നടി രമ്യ പണിക്കർ പുരസ്കാരം നൽകുന്നു


തൊടുപുഴ  ഇടുക്കി പ്രസ്‌ക്ലബ്ബും വയലറ്റ് ഫ്രെയിംസും ചേർന്ന് സംഘടിപ്പിച്ച ഇടുക്കി ഫിലിം ഫെസ്റ്റിവൽ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു. നടിയും നർത്തകിയുമായ രമ്യ പണിക്കർ വിതരണംചെയ്‍തു. 
   രാഹുൽ ശശിധരൻ സംവിധാനം ചെയ്ത ‘രാജകുമാരി’യാണ് മികച്ച ചിത്രം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും നിർമാതാവ് സജീവ് കുമാർ ഏറ്റുവാങ്ങി. ഫെബിൻ മാർട്ടിൻ ഒരുക്കിയ ‘ഹിതം’ രണ്ടാമത്തെ മികച്ച ചിത്രവും സിരിൻസൺ സംവിധാനം ചെയ്ത ‘അവസാനത്തെ മോഷണം’ മൂന്നാമത്തെ മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. റിതിൻ രാജേഷിന്റെ ‘വെള്ളിയാഴ്ചകളിലെ വെള്ളിമുട്ടകൾ’ സ്‌പെഷൽ ജൂറി പുരസ്‌കാരത്തിനർഹമായി. മികച്ച നടൻ ബോബി നായർ(യാത്ര), നടി വൈഗ കെ സജീവ്(രാജകുമാരി), സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ ഫെബിൻ മാർട്ടിൻ(ഹിതം), ക്യാമറാമാൻ ഷാരോൻ ശ്രീനിവാസ്(രാജകുമാരി), പശ്ചാത്തല സംഗീതം അലൻ ജോസഫ് നെപ്പോളിയൻ എന്നിവർ ഏറ്റുവാങ്ങി. പ്രസ്‍ ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിൽ അധ്യക്ഷനായി. നാഗാർജുന ടെക്‌നിക്കൽ ഡയറക്ടർ ഡോ. വി എസ് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, ജൂറിയംഗം ജിന്റോ ജോൺ, ഫെസ്റ്റിവൽ കൺവീനർ ലിന്റോ തോമസ്, കോ -ഓർഡിനേറ്റർ ഉണ്ണി രാമപുരം എന്നിവർ സംസാരിച്ചു. പുരസ്ക്കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനവും നടന്നു.     Read on deshabhimani.com

Related News