സിപിഐ എം രാജാക്കാട് ഏരിയ 
സമ്മേളനം: സംഘാടകസമിതിയായി



രാജാക്കാട്  സിപിഐ എം രാജാക്കാട് ഏരിയ സമ്മേളനം ഡിസംബർ 2, 3 തീയതികളിൽ നടക്കും.  സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ല സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ, ജില്ല കമ്മിറ്റിയംഗങ്ങളായ എൻ വി ബേബി, വി എ കുഞ്ഞുമോൻ, സുമ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: എം എം മണി എംഎൽഎ, വി എൻ മോഹനൻ, ഷൈലജ സുരേന്ദ്രൻ, എൻ വി ബേബി(രക്ഷാധികാരികൾ), വി എ കുഞ്ഞുമോൻ(ചെയർമാൻ), ബേബിലാൽ, എം എം വിശ്വംഭരൻ, കെ ടി കുഞ്ഞ്, ദീപ പ്രകാശ്(വൈസ് ചെയർമാൻമാർ), പി എ വിജയൻ(കൺവീനർ), ഇ പി ശ്രീകുമാർ, പി ജി സുകുമാരൻ, എം എസ് സതി(ജോയിന്റ്‌ കൺവീനർമാർ), സുമ സുരേന്ദ്രൻ(ട്രഷറർ).  250 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. Read on deshabhimani.com

Related News