വാഗമണ്ണിൽ ആഘോഷപ്പൂരം
ഏലപ്പാറ പൂജാവധിയിൽ സഞ്ചാരികളുടെ ആഘോഷപ്പൂരമായി വാഗമൺ. ഒരു ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് ഇക്കുറിയെത്തിയത്. കോലഹലമേട് ടൂറിസം അഡ്വഞ്ചർ പാർക്കിലും ആം-ഫി തിയറ്ററും ജനത്തിരക്കിലമർന്നു. ദക്ഷ്യണേന്ത്യയിലെ ആദ്യത്തെ കാന്റിലീവർ കണ്ണാടി പാലത്തിന്റെ നെറുകയിൽനിന്നുള്ള കാഴ്ചകാണാനും സാഹസിക സഞ്ചാരികളുടെ പ്രവാഹമായിരുന്നു. 70,000 പേർ പാസ് എടുത്ത് പാർക്കിൽ പ്രവേശിച്ചതായിയിട്ടാണ് കണക്ക്. ഗതാഗതകുരുക്കിൽ ഏലപ്പാറ മുതൽ വാഗമൺ വരെ 14 കിലോമീറ്റർ ദൂരം ഓടിയെത്താൻ രണ്ടരമണിക്കൂർ എടുത്തതായി സഞ്ചാരികൾ പറയുന്നു. ഏലപ്പാറ മുതൽ വാഗമൺ ടൗൺവഴി പുള്ളിക്കാനംവരെ റോഡ് വീതി കൂട്ടി നിർമിക്കണമെന്ന ആവശ്യം ശക്തമായി. വാഗമൺ ടൗണിൽ പാർക്കിങ്ങ് ഗ്രൗണ്ടും ആധുനിക ബസ് ടെർമിനലും സ്ഥാപിക്കാൻ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി തയാറാകാത്തതും പ്രതിസന്ധിക്കിടയാക്കി. Read on deshabhimani.com