സംരക്ഷണ മുന്നണിക്ക് തകർപ്പൻ വിജയം
ഇടുക്കി സഹകരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിക്ക് ഗംഭീര വിജയം. 1500 മുതൽ 2500 വരെ ഭൂരിപക്ഷത്തിലാണ് സ്ഥാനാർഥികൾ വിജയിച്ചത്. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്ന നാല് സഹകരണ സ്ഥാപനങ്ങളിൽ മറയൂർ ഒഴികെ മൂന്നിടങ്ങളിലും സഹകരണ സംരക്ഷ മുന്നണിയാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. തങ്കമണി, പാമ്പനാർ, നെടുമറ്റം എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകളിൽ എല്ലാ സീറ്റുകളിലും ജയിക്കാനായി. അടുത്തദിവസം നടന്ന വാഴത്തോപ്പ്, കൊന്നത്തടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിലും അതിനുമുമ്പ് നടന്ന രാജാക്കാട്, പൊട്ടൻ കാട് ബാങ്കുകളിലും എല്ലാ സീറ്റിലും സംരക്ഷണ മുന്നണി വിജയിച്ചിരുന്നു. സഹകരണ ബാങ്കുകളെ തകർക്കാൻ കോൺഗ്രസ്– ബിജെപി–മാധ്യമ കൂട്ടുകെട്ട് നടത്തിയ വാസ്തവ വിരുദ്ധ പ്രചാരണങ്ങളെ മറികടന്നാണീ വിജയങ്ങളെല്ലാം. സഹകാരികൾ എൽഡിഎഫിനൊപ്പമെന്ന സന്ദേശമാണ് ഈ വിജയം വ്യക്തമാകുന്നത്. വിജയിച്ച കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. വിജയിപ്പിച്ച സഹകാരികൾക്ക് നേതാക്കൾ അഭിവാദ്യമർപ്പിച്ചു. Read on deshabhimani.com