ജനവാസമേഖലയിൽ പകൽ
കാട്ടുപോത്തിറങ്ങി

കുമളിക്ക് സമീപം ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത്


കുമളി കുമളി ടൗണിന് സമീപം ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപോത്തിറങ്ങി. കൊല്ലംപട്ടട കുരിശുമലയ്ക്ക് സമീപത്താണ് ഞായർ പകൽ രണ്ടു കുട്ടികളുൾപ്പെടെ മൂന്ന് കാട്ടുപോത്ത് ഇറങ്ങിയത്. ജനവാസമേഖലയോട് അതിർത്തി പങ്കിടുന്ന പെരിയാർ കടുവാ സങ്കേതത്തിൽനിന്നാണ് കാട്ടുപോത്തും കുട്ടികളും എത്തിയത്. കാട്ടുപോത്തിനെ കണ്ടതോടെ നാട്ടുകാർ ബഹളംവച്ചു. തുടർന്ന് റോഡിലേക്ക് ഓടിപ്പോയി. പകൽ സമയത്ത് കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശത്തുള്ളവർ ഏറെ ഭീതിയിലായി. അടുത്തിടെ സ്പ്രിങ് വാലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. Read on deshabhimani.com

Related News