സിപിഐ എം കരിമണ്ണൂര്‍, മൂലമറ്റം ഏരിയ സമ്മേളനങ്ങള്‍ തുടങ്ങി
കരിമണ്ണൂര്‍/മൂലമറ്റം സിപിഐ എം കരിമണ്ണൂര്‍, മൂലമറ്റം ഏരിയ സമ്മേളനങ്ങള്‍ക്ക് ഗംഭീര തുടക്കം. കരിമണ്ണൂരില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്‍ണൻ നഗറില്‍(ഏരിയ കമ്മിറ്റി ഓഫീസിലെ എ രാധാകൃഷ്‍ണൻ സ്‌മാരകഹാള്‍) ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും മൂലമറ്റത്ത് സീതാറാം യെച്ചൂരി നഗറില്‍(മൂലമറ്റം ഇന്ദ്രനീലം ഓഡിറ്റോറിയം) എം എം മണി എംഎല്‍എയും ഉദ്ഘാടനംചെയ്‍തു. കരിമണ്ണൂരില്‍ എൻ സദാനന്ദൻ താൽക്കാലിക അധ്യക്ഷനായി. മുതിര്‍ന്ന പാര്‍ടി അംഗം കെ കെ നാരായണൻ പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടത്തി. ഷിജോ സെബാസ്‌റ്റ്യൻ രക്താക്ഷി പ്രമേയവും എം ലതീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എം മണി എംഎല്‍എ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി വി മത്തായി, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവര്‍ പങ്കെടുക്കുന്നു. ഏരിയ സെക്രട്ടറി പി പി സുമേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ സദാനന്ദൻ, സോണി സോമി, സേതു നാരായണൻ, കെ എം സോമൻ എന്നിവരാണ് പ്രസീഡിയം. വിവിധ കമ്മിറ്റികൾ–- മിനിട്‍സ്: ഇ വി രാജൻ(കൺവീനർ), ജോയി താമസ്, വി ജെ ജോമോൻ. പ്രമേയം: എം ലതീഷ്(കൺവീനർ), കെ ജി വിനോദ്, ഷിജോ സെബാസ്‌റ്റ്യൻ, അജിത ദിനേശൻ. ക്രഡൻഷ്യൽ: സി പി രാമചന്ദ്രൻ(കൺവീനർ), ജഗതമ്മ വിജയൻ, പി പി പ്രസാദ്, വി കെ സോമൻ പിള്ള. മൂലമറ്റത്ത് കെ എൽ ജോസഫ് താൽക്കാലിക അധ്യക്ഷനായി. മുതിർന്ന പാർടിയംഗം പി പി ചന്ദ്രൻ പതാക ഉയർത്തി. പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‍പാർച്ചന നടത്തി. അപ്‍സര ആന്റണി രക്തസാക്ഷി പ്രമേയവും മനു മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ഡി സുമോൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, ഷൈലജ സുരേന്ദ്രൻ, റോമിയോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കുന്നു. ഏരിയ സെക്രട്ടറി ടി കെ ശിവൻനായര്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ എൽ ജോസഫ്, ബീന ജോൺസൺ, കെ എൻ ഷിയാസ്, എന്നിവരാണ് പ്രസീഡിയം. വിവിധ കമ്മിറ്റികൾ–-- പ്രമേയം: പി ഡി സുമോൻ(കൺവീനർ), സി വി സുനിൽ, എൽസി സോമൻ, പി പി ചന്ദ്രൻ, ടി രതീഷ്. മിനിട്സ്‍: പി പി സണ്ണി(കൺവീനർ), പി പി സൂര്യകുമാർ, പി ആർ പുഷ്പവല്ലി, വിൽസൻ ദാനിയാൽ. ക്രഡൻഷ്യൽ: കെ എസ് ജോൺ(കൺവീനർ), വി സി ബൈജു, പി എം ചാക്കോ, അപ്സര ആന്റണി. രജിസ്‍ട്രേഷൻ: കെ എസ് ജോൺ(കണവീനര്‍), എം കെ ശിവൻകുട്ടി, സി വിനോവ. ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും ആരംഭിച്ചു. ഇരു സമ്മേളനങ്ങളും വെള്ളിയാഴ്‍ചയും തുടരും. Read on deshabhimani.com