സ്വതന്ത്രരെ പിന്തുണച്ചത‌് തൊടുപുഴയുടെ സമഗ്രവികസനം ലക്ഷ്യമിട്ട്‌: മന്ത്രി എം എം മണി

തൊടുപുഴയിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ മന്ത്രി എം എം മണി സംസാരിക്കുന്നു


  തൊടുപുഴ  തൊടുപുഴ നഗരസഭാ ചെയർമാൻ, വൈസ‌് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര അംഗങ്ങൾക്ക‌് പിന്തുണ നൽകിയത‌് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന ജനോപകാര പ്രവർത്തനങ്ങൾ തൊടുപുഴയിലും നടപ്പാക്കാനാണെന്ന്‌ മന്ത്രി എം എം മണി. നഗരസഭ ചെയർമാൻ സനീഷ‌് ജോർജിനും വൈസ‌് ചെയർപേഴ‌്സൺ ജെസി ജോണിക്കും നൽകിയ സ്വീകരണത്തോട്‌ അനുബന്ധിച്ചുള്ള യോഗം ഉദ‌്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. നഗരപുരോഗതിക്കായി പ്രവർത്തിക്കാൻ ഭരണസമിതിക്കൊപ്പം സർക്കാരും എൽഡിഎഫും സഹകരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. എൽഡിഎഫ്‌ സർക്കാർ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനങ്ങൾ പൂർണമായും നടപ്പാക്കി. അതുകൊണ്ടാണ‌് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന‌് ഉജ്വല വിജയം നേടാനായത‌്. നിയമസഭാ തെരഞ്ഞെടുപ്പ‌് നേരിടാൻ എൽഡിഎഫ‌് സജ്ജമാവുകയാണ‌്. ഇതിന്‌ മുന്നോടിയായി മുഖ്യമന്ത്രി വിവിധ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി ഭാവികേരളത്തിനായി അഭിപ്രായങ്ങൾ സ്വരൂപിക്കുന്നു. ജനങ്ങളുടെ കഷ്ടതകൾക്ക‌് പ്രതിവിധി കണ്ടെത്താനുള്ള ഇടപെടലാണ്‌ നടത്തുന്നത്‌.   യുഡിഎഫ‌് എംപിമാർ പാർലമെന്റ‌് നടപടികളിൽ ഇടപെടുന്നു പോലുമില്ല. നിയമസഭാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ടുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ‌് ലീഗ‌് അണികളിലും കോൺഗ്രസുകാരിലും അസംതൃപ‌്തിയുണ്ടാക്കിയിട്ടുണ്ട്‌. സ്വർണക്കള്ളക്കടത്തിന്റെ പേരിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ‌് തദ്ദേശ തെരഞ്ഞെടുപ്പു ഫലമെന്നും എം എം മണി പറഞ്ഞു. പി പി ജോയി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ‌് ഫൈസൽ, എൽഡിഎഫ‌് നേതാക്കളായ കെ ഐ ആന്റണി, എം എം സുലൈമാൻ, പി പി അനിൽകുമാർ, ജയകൃഷ‌്ണൻ, പി ജി വിജയൻ, ഷാജി തെങ്ങുംപിള്ളി എന്നിവർ സംസാരിച്ചു. ടി ആർ സോമൻ സ്വാഗതം പറഞ്ഞു.     Read on deshabhimani.com

Related News