കുടുംബശ്രീ സംരംഭങ്ങളിലൂടെ സാമ്പത്തിക ഭദ്രത നേടണം: സി വി വര്‍​ഗീസ്



ഇടുക്കി കുടുബശ്രീയുടെ നേതൃത്വത്തിൽ സംരംഭങ്ങൾ തുടങ്ങണമെന്നും അതിലൂടെ സാമ്പത്തിക ഭദ്രതയിലേക്ക് കുടുംബങ്ങൾ മാറണണെന്നും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർ​ഗീസ്. കേരള പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ നേതൃത്വത്തിൽ കുടുംബശ്രീക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അ​ദ്ദേഹം. നാട്ടിൽ സംരംഭങ്ങൾ തുടങ്ങിയാൽ മാത്രമേ സമൂഹത്തിൽ സാമ്പത്തിക പുരോഗതി  ഉണ്ടാകൂ. സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് സംരംഭകത്തിനായി മാറ്റിവച്ചിരിക്കുന്നത്. സി വി വർഗീസ് പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് അധ്യക്ഷനായി. കോർപറേഷൻ ജില്ലാ മാനേജർ മനോഹരൻ ആർ വായ്പ പദ്ധതി വിശദീകരിച്ചു. അയ്യപ്പൻ കോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്‍മോൾ ജോസഫ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, റെജി മുക്കാട്ട്, സോണി ചെള്ളാമഠം, ജെസി തോമസ്, ലിസി മാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു. സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായാണ് മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതി. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തൊട്ടാകെ കുടുംബശ്രീ, സിഡിഎസുകൾക്കുൾപ്പെടെ 713 കോടി വിതരണംചെയ്‍തു. ജില്ലയിലെ കഞ്ഞിക്കുഴി, കാമാക്ഷി, അയ്യപ്പൻകോവിൽ എന്നീ സിഡിഎസുകൾക്ക് 4,87,61,080 രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് തുടങ്ങിയത്. Read on deshabhimani.com

Related News