തദ്ദേശ അദാലത്ത് ഇന്ന്



ഇടുക്കി  ജില്ലയിലെ തദ്ദേശ അദാലത്ത് വെള്ളിയാഴ്‌ച ചെറുതോണി ടൗൺ ഹാളിൽ നടക്കും. മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ എം എം മണി, പി ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി ബിനു, തദ്ദേശ വകുപ്പ് ജോയിന്റ്‌ ഡയറക്ടർ ഇൻ ചാർജ്‌ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാത്തവ, ബിൽഡിങ്‌ പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര–വാണിജ്യ–വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജ്‌മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും. തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട പുതിയ പരാതികൾ, നിർദേശങ്ങൾ എന്നിവയും അദാലത്തിൽ പരിഗണിക്കും. ലൈഫ്, അതിദാരിദ്ര്യം എന്നിവ സംബന്ധിച്ച പുതിയ പരാതികളും ജീവനക്കാരുടെ സർവീസ് സംബന്ധിച്ച പരാതികളും പരിഗണിക്കില്ല. Read on deshabhimani.com

Related News