സ്‌നേഹവീട്ടിൽ അന്തിയുറങ്ങാം അഭിമാനത്തോടെ
കൂട്ടാർ/ കുമളി കൂട്ടാർ സ്വദേശി ഷാമിലയ്ക്കും വെള്ളാരംകുന്ന് സ്വദേശി എംബ്രായേൽ റോയിച്ചനും കുടുംബത്തിനും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടൊരുക്കി സിപിഐ എം. ഇരുവീടുകളുടെയും താക്കോൽദാനം എം എം മണി എംഎൽഎ നിർവഹിച്ചു. കൂട്ടാർലോക്കൽ കമ്മിറ്റി പാഴ്‌വസ്തുക്കൾ ശേഖരിച്ചുവിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സുമനസുകളുടെ സഹായത്തോടെയുമാണ് നിർമാണം പൂർത്തീകരിച്ചത്. ഷാമിലയും രണ്ട് പെൺമക്കളും വാസയോഗമല്ലാത്ത ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. കൂട്ടാറിൽ ‘കുട്ടിക്കൊരു വീടി’ന്റെ ഉദ്ഘാടനത്തിനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിനോട് ഷാമില ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് വീട് നിർമിച്ച് നൽകാമെന്ന് ഉറപ്പുനൽകുകയായിരുന്നു. നിർമാണം കൂട്ടാർ ലോക്കൽ കമ്മിറ്റി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിച്ചു. ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, ടി എം ജോൺ, ഏരിയ സെക്രട്ടറി വി സി അനിൽ, ലോക്കൽ സെക്രട്ടറി പി പി സുശീലൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ എസ് മോഹനൻ, സി രാജശേഖരൻ, നിർമല നന്ദകുമാർ, കെ ഡി ജെയിംസ്, വി എസ് ബിനു എന്നിവർ പങ്കെടുത്തു. സിപിഐ എം കുമളി ലോക്കൽ കമ്മിറ്റി വെള്ളാരംകുന്നിൽ എംബ്രായേൽ റോയിച്ചനും കുടുംബത്തിനുമായി നിർമിച്ച വീടിന്റെ താക്കോൽ കെെമാറി. വെള്ളാരംക്കുന്ന് സെന്റ് മേരിസ് സ്കൂളിന് സമീപം റൗണ്ട്ഗിരി പ്രദേശത്താണ് വീട് നിർമിച്ചത്. റോയിയുടെ അഞ്ചു സെന്റ് വസ്തുവിൽ രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും ബാത്റൂമും ഉൾപ്പെടെ 700 ചതുരശ്രയടി വിസ്തീർണത്തിൽ 11 ലക്ഷം രൂപയോളം ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. യോഗത്തിൽ സിപിഐ എം കുമളി ലോക്കൽ കമ്മറ്റി സെക്രട്ടറി വി ഐ സിംസൺ അധ്യക്ഷനായി. സിപിഐ എം പീരുമേട് ഏരിയ സെക്രട്ടറി എസ് സാബു, ലോക്കൽ കമ്മിറ്റി അംഗങ്ങൾ നിർമാണ കമ്മിറ്റി ഭാരവാഹികളായ റോയി ഇമ്മാനുവൽ, ജോസ് ഇമേജ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com