മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ്‌വർക്സ്, പൊൻമുടി അണക്കെട്ടുകളുടെ ഷട്ടർ തുറന്നു
മൂന്നാർ ശക്തമായ മഴയെതുടർന്നു മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ് വർക്സ് അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മാട്ടുപ്പെട്ടിയിൽ മൂന്നും, മൂന്നാർ ഹെഡ് വർക്‌സ് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, രാജമല, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക് എന്നിവ അടച്ചു. 24 മണിക്കൂറിനിടെ മൂന്നാറിൽ 24 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. രാജമലയിൽ 27.2 ഉം പെട്ടിമുടിയിൽ 30.2 സെ.മീ. മഴയും രേഖപ്പെടുത്തി. 2020 ആഗസ്ത് ആറിന് പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം 36 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. രാജാക്കാട് കനത്ത മഴയെ തുടർന്ന് പൊൻമുടി അണക്കെട്ടിന്റെ ഒരുഷട്ടർ ഉയർത്തി. പന്നിയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെഭാഗമായ പൊൻമുടി അണക്കെട്ടിന്റെ ഒരു ഷട്ടർ 20 സെ.മി ഉയർത്തി. 15.77 ക്യുബിക് പെർസെക്കൻഡ് എന്ന തോതിലാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. Read on deshabhimani.com