ഉടുമ്പന്നൂരിന്റെ പൂപ്പാടങ്ങളിൽ വിളവെടുപ്പ്‌



കരിമണ്ണൂർ ഉടുമ്പന്നൂരിന്റെ പൂപ്പാടങ്ങളിൽ വിളവെടുപ്പ്‌ ആരംഭിച്ചു. പഞ്ചായത്ത്‌ ഭരണസമിതിയുടെ ഈ വർഷത്തെ പുതിയ ഇടപെടലായിരുന്നു പുഷ്‌പകൃഷി. ഓണത്തിന്‌ പൂക്കളമൊരുക്കാൻ ഉടുമ്പന്നൂർ നിവാസികൾക്ക് നാടിന്റെ പൂക്കൾ മതിയാകും. പരീക്ഷണാടിസ്ഥാനത്തിലാണ്‌ വിവിധ വാർഡുകളിൽ 19 സ്ഥലത്ത്‌ പൂക്കൃഷിക്ക്‌ തുടക്കമിട്ടത്‌. ഓരോപാടത്തും പ്രതീക്ഷിച്ചതിന്റെ ഇരട്ടിവിളവാണ്‌ ലഭിച്ചത്‌.  ഒമ്പതാം വാർഡിലെ നവജ്യോതി കൃഷിക്കൂട്ടത്തിന്റെ പൂക്കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ലതീഷ്‌ ഉദ്‌ഘടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ആതിര രാമചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, മെമ്പർ ബിന്ദു രവീന്ദ്രൻ, കൃഷി ഓഫീസർ കെ അജിമോൻ, കൃഷി അസിസ്‌റ്റന്റ്‌ നിസാമോൾ, കുടുംബശ്രീ സിഡിഎസ്‌ അംഗം തങ്കമണി രാജൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News