ജനകീയ കാമ്പയിൻ -രണ്ടാംഘട്ടം നാളെ തുടങ്ങും
ഇടുക്കി മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ -രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതലം വെള്ളിയാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ കൊന്നത്തടി കമ്പിളികണ്ടത്ത് ഉദ്ഘാടനം ചെയ്യും. കൊന്നത്തടി പഞ്ചായത്തിലെ 52 അങ്കണവാടികൾ, സ്കൂളുകൾ, അയൽക്കൂട്ടങ്ങൾ, പൊതുസ്ഥാപനങ്ങൾ, കമ്പിളികണ്ടം, പാറത്തോട് ടൗണുകൾ എന്നിവ ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിക്കൽ, രണ്ട് വഴിയോര വിശ്രമ കേന്ദ്രങ്ങളുടെ(ടേക്ക് എ ബ്രേക്ക്) ഉദ്ഘാടനം, മെറ്റീരിയൽ കലക്ഷൻ സെന്റർ തറക്കല്ലിടൽ എന്നിവ ഇതോടൊപ്പം നടക്കും. ശുചിത്വ സന്ദേശ റാലിയും ഉണ്ടാകും. ഡീൻ കുര്യക്കോസ് എംപി, എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും Read on deshabhimani.com