കെ എം കുഞ്ഞിക്കണ്ണൻ 
വിരമിച്ചു

കെ എം കുഞ്ഞിക്കണ്ണൻ


കണ്ണൂർ ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ ഇകെബി ഓപ്പറേറ്റർ  കെ എം കുഞ്ഞിക്കണ്ണൻ 24 വർഷത്തെ സേവനത്തിനുശേഷം വെ ള്ളിയാഴ്‌ച വിരമിച്ചു. കാസർകോട്‌ ജില്ലയിലെ കയ്യൂർ സ്വദേശിയാണ്‌. ബാലസംഘം, ഡിവൈഎഫ്ഐ, കെഎസ്‌കെടിയു സംഘടനകളിൽ  വില്ലേജ്‌ –-ബ്ലോക്ക്‌തലങ്ങളിൽ പ്രവർത്തിച്ചു.      സിപിഐ എം കയ്യൂർ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി, നാലിലാംകണ്ടം ജിയുപി സ്കൂൾ പിടിഎ പ്രസിഡന്റ്‌  എന്നീ നിലകളിലും പ്രവർത്തിച്ചു. സിപിഐ എം ദേശാഭിമാനി ഡിടിപി ബ്രാഞ്ച്‌ അംഗമാണ്‌. ദീർഘകാലം പരിഷത്ത്‌ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയായിരുന്നു. കുറച്ചുകാലം കാഞ്ഞങ്ങാട്ട്‌ സായാഹ്ന പത്രത്തിലും ജോലിചെയ്തു. തിമിരി ചെമ്പ്രകാനത്താണ്‌ താമസം. ഭാര്യ: പി പി രാജേശ്വരി (കേരള ബാങ്ക് ചീമേനി ശാഖ). വിദ്യാർഥിയായ അതുൽ മകൻ. Read on deshabhimani.com

Related News