കാറ്റിലും മഴയിലും പായത്ത് 2 വീട് തകർന്നു
ഇരിട്ടി കനത്ത കാറ്റിലും മഴയിലും മലയോരത്ത് വ്യാപക നാശം. മരം കടപുഴകിയും പൊട്ടിയും വീണ് വീടുകൾ തകർന്നു. നേന്ത്രവാഴ ഉൾപ്പെടെ വ്യാപകമായി കൃഷിനാശവുമുണ്ട്. പായത്ത് രണ്ട് വീട് തകർന്നു. ചീങ്ങാക്കുണ്ടത്തെ കന്നലിക്കാട്ടിൽ തങ്കമ്മയുടെ വീട് നിലംപൊത്തി. വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കാടമുണ്ടയിലെ പുതിയപുരയിൽ അജേന്ദ്രകുമാറിന്റെ വീടിന് മുകളിൽ തെങ്ങ് പൊട്ടി വീണ് വീട് ഭാഗികമായി തകർന്നു. Read on deshabhimani.com