പേരിയ ചുരത്തിൽ വിള്ളൽ; റോഡ്‌ അടച്ചു

തലശേരി –- ബാവലി റോഡിലെ നിടുംപൊയിൽ പേരിയ ചുരത്തിൽ രൂപപ്പെട്ട വിള്ളൽ.


പേരാവൂർ (കണ്ണൂർ) കനത്തമഴയിൽ തലശേരി –- ബാവലി റോഡിലെ നിടുംപൊയിൽ പേരിയ ചുരത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ ഇതുവഴി വയനാട്ടിലേക്കുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചു. 29--ാം മൈലിലുളള നാലാമത്തെ ഹെയർപിൻ വളവിനുസമീപമാണ് നൂറു മീറ്റർ നീളത്തിൽ വലിയ വിളളൽ രൂപപ്പെട്ടത്. നിടുംപൊയിൽ - –- കൊളക്കാട്- –- കേളകം –-- കൊട്ടിയൂർ- –- അമ്പായത്തോട് -–- പാൽച്ചുരം വഴിയേ വയനാട്ടിലേക്ക് ഇനി യാത്ര സാധ്യമാകൂ.    കണ്ണൂർ, - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് തലശേരി –- -ബാവലി റോഡ്. ഉപരിതലത്തിൽനിന്ന്‌ മൂന്നടി ആഴത്തിലും 40 മീറ്ററിലധികം നീളത്തിലും ഇരുഭാഗത്തെയും സംരക്ഷണഭിത്തിയടക്കം റോഡ് താഴ്‌ന്നു. വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞു.  മരം കടപുഴകി. ഇതോടെ താഴ്‌വര പ്രദേശങ്ങളായ പൂളക്കുറ്റി, വെള്ളറ, നിടുമ്പുറംചാൽ എന്നിവിടങ്ങളിലുള്ള നൂറിലധികം കുടുംബങ്ങൾ മലയിടിയുമെന്ന  ആശങ്കയിലാണ്. പൊതുമരാമത്തുവകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News