ഗോത്രവർഗ സങ്കേതം മന്ത്രി ഒ ആർ കേളു സന്ദർശിച്ചു
കണിച്ചാർ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പൂളക്കുറ്റി മേഖലയിലെ ഗോത്രവർഗ സങ്കേതം മന്ത്രി ഒ ആർ കേളു സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യനും അംഗം ഷോജറ്റ് ചന്ദ്രൻകുന്നേലും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സന്ദർശിച്ചത്. മേഖലയിൽ നടപ്പാക്കേണ്ട കാര്യങ്ങളുടെ വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കി നൽകാൻ മന്ത്രി നിർദേശിച്ചു. 2022 -ലെ ഉരുൾപൊട്ടലിലും മാസങ്ങൾക്കുമുമ്പ് മലവെള്ളപ്പാച്ചിലിലും നാശമുണ്ടായ പൂളക്കുറ്റിയിലെ താഴെ വെള്ളറയിലും പരിസര പ്രദേശങ്ങളിലുമാണ് മന്ത്രി എത്തിയത്. Read on deshabhimani.com