81 ഹരിത ടൗണുകൾ
കണ്ണൂർ ജില്ലയിലെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ നവംബർ ഒന്നുമുതൽ രണ്ടാം ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച 12 പൊതുയിടങ്ങളും 81 ടൗണുകളും മാലിന്യമുക്ത ടൗണുകളായി പ്രഖാപിക്കും. ആണ്ടാംകൊവ്വൽ (കുഞ്ഞിമംഗലം പഞ്ചായത്ത്), രാമന്തളി സെൻട്രൽ , മാത്തിൽ , പെരളം ജങ്ഷൻ , കക്കറ , പെരിങ്ങോം, ചെറുപുഴ, മണ്ടൂർ , നെരുവമ്പ്രം , വെങ്ങരമുക്ക് , മാട്ടൂൽ സെന്റർ, താവം, ഇരിണാവ് , കീഴറ , കണ്ണാടിപ്പറമ്പ്, വാരംകടവ് , പറപ്പൂൽ, പട്ടുവംകടവ് , ചുഴലി ചൊറുക്കള, സീപൊയിൽ , പെരുമ്പടവ് , നടുവിൽ , കാർത്തികപുരം , തേർത്തല്ലി , പറവൂർ , പെരുവളത്തുപറമ്പ് , കുടിയാന്മല, മലപ്പട്ടം സെന്റർ , പയ്യാവൂർ ബസ്‌സ്‌റ്റാൻഡ് , ചെറുവത്തല മൊട്ട , മയ്യിൽ ബസ്‌സ്റ്റാൻഡ്, പടിയൂർ , നുച്യാട് , പാപ്പിനിശേരി , അലവില്‍ , വളപട്ടണം , വൻകുളത്തുവയൽ , കരിങ്കൽകുഴി , കാടാച്ചിറ ഡോക്ടർ മുക്ക്, കോയ്യോട് , ചാല , ഏച്ചൂർ , മൂന്നാംപാലം, കാവിന്മൂല , കുളംബസാര്‍ , ചിറക്കുനി , പെരുന്താറ്റിൽ , കാപ്പുമ്മൽ , കുറിച്ചി , വേങ്ങാട് തെരു , കിണവക്കൽ , കല്ലിക്കണ്ടി, പൂവ്വത്തിൻ കീഴിൽ , -വരപ്ര ടൗൺ , കൈതേരി പതിനൊന്നാം മൈൽ , കൊട്ടയോടി , പൊന്ന്യം , ചൊക്ലി , മുത്താറിപ്പീടിക, താഴെ ചമ്പാട് , മീത്തലെ ചമ്പാട്, പന്ന്യന്നൂര്‍ ടൗണ്‍ , കീഴ്പ്പള്ളി , അങ്ങാടിക്കടവ്, പാലയോട് തെരു , തില്ലങ്കേരി- , കൊളപ്പ, മാടത്തില്‍ , പൂളക്കുറ്റി , കേളകം , നീണ്ടുനോക്കി , കാക്കയങ്ങാട് , കോളയാട്, തൃക്കടാരിപ്പൊയിൽ, കാഞ്ഞിലേരി , എ എസ് നഗർ എന്നിവിടങ്ങളിലാണ് ഹരിത ടൗണുകളായി പ്രഖ്യാപിക്കുന്നത്. നഗരസഭകളിൽ മാടപ്പീടിക , ഉരുവച്ചാൽ , ടെമ്പിൾ റോഡ് ,തൊക്കിലങ്ങാടി , ഏഴാംമൈൽ , താഴെ ബക്കളം, പെരിങ്ങത്തൂർ , ചാവശേരി , ശ്രീകണ്ഠപുരം എന്നിവയാണ് ഹരിത ടൗണുകളായി പ്രഖ്യാപിക്കുന്നത്. ഹരിത പൊതു ഇടങ്ങൾ ഹരിത പൊതു ഇടങ്ങളായി മാറ്റുന്ന പൊതുസ്ഥലങ്ങൾ ആണ്ടാംകൊവ്വൽ, കുന്നരു, മാത്തിൽ, മുണ്ട, ചീറ്റ , കക്കറ, അരവഞ്ചാൽ, പുളിങ്ങോം, വെള്ളിക്കീല്‍ ജങ്ഷൻ, വായാട്ടുപറമ്പ്, ചോരക്കുളം പൊതുകിണര്‍ പരിസരം, കോട്ടയം എഫ്എച്ച്സി പരിസരം, ആനക്കുഴി , ചിറ്റാരിപ്പറമ്പ് മിനി എംസിഎഫ് പരിസരം, ഓട്ടാണി, മാങ്ങാട്ടിടം ആയുര്‍വേദ ആശുപത്രി പരിസരം, ചെറുവാഞ്ചേരി പിഎച്ച്സി പരിസരം, വെള്ളൂർ ബാങ്ക് പരിസരം, കൂത്തുപറമ്പ് മാറോളിഘട്ട്, ചാവശേരി. . ഹരിത വിദ്യാലയങ്ങൾ 1634 വിദ്യാലയങ്ങളിൽ 771 എണ്ണം ഹരിത വിദ്യാലയങ്ങളായിപ്രഖ്യാപിക്കും- ബാക്കിയുള്ളവ ഡിസംബർ 31 നകം ഹരിത വിദ്യാലയങ്ങളാകും. ഹരിത കലാലയങ്ങൾ 94 കലാലയങ്ങളിൽ മൂന്നെണ്ണം ഹരിത കലാലയമായി പ്രഖ്യാപിക്കും.മലബാർ ബി എഡ് കോളേജ്, പ്രഗതി കോളേജ്, ഡീപോൾ ആർട്സ് കോളേജ് എന്നിവയാണ് ഹരിത കലാലയമായി പ്രഖ്യാപിക്കപ്പെടുന്നത്. ഹരിത സ്ഥാപനങ്ങൾ 1074 സ്ഥാപനങ്ങൾ ജില്ലയിൽ ഹരിത സ്ഥാപനങ്ങളാകും.കലക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ എന്നിവയാണ് ഹരിത സ്ഥാപനങ്ങളാവുക. Read on deshabhimani.com