കൂടുതൽ കരുത്തോടെ



 കണ്ണൂർ ജില്ലയിൽ സിപിഐ എം ഏരിയാ സമ്മേളനങ്ങൾക്ക്‌ വെള്ളിയാഴ്‌ച തുടക്കമാകും. ആദ്യ സമ്മേളനം  പയ്യന്നൂരിലാണ്‌.  വെള്ളി, ശനി ദിവസങ്ങളിലാണ് പയ്യന്നൂർ ഏരിയാസമ്മേളനം.  വെള്ളി രാവിലെ ഒമ്പതിന്‌  കണ്ടോത്തെ  ‘കോടിയേരി ബാലകൃഷ്‌ണൻ’ നഗറിൽ (കൂർമ്പ ഓഡിറ്റോറിയം)  ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും.   12 ലോക്കലുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാകമ്മിറ്റി അംഗങ്ങളുമടക്കം   171 പേരാണ്  പങ്കെടുക്കുന്നത്.  ശനി വൈകിട്ട് അഞ്ചിന് പൊതുസമ്മേളനം  പെരുമ്പ സീതാറാം യെച്ചൂരി നഗറിൽ  എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. കണ്ടോത്ത് കേന്ദ്രീകരിച്ച് ചുവപ്പ്‌  വളണ്ടിയർ മാർച്ചും പ്രകടനവും നടക്കും.   തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം ശനിയാഴ്‌ച തുടങ്ങും. മോറാഴ ‘കെ ബാലകൃഷ്‌ണൻ’ മാസ്‌റ്റർ നഗറിൽ (മോറാഴ സ്‌റ്റംസ്‌ കോളേജ്‌)  രാവിലെ ഒമ്പതിന്‌    സംസ്ഥാന കമ്മിറ്റിയംഗം കെ പി  സതീഷ്‌ ചന്ദ്രൻ   ഉദ്‌ഘാടനം ചെയ്യും. 15 ലോക്കലുകളിൽനിന്ന്‌  തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പേർ പങ്കെടുക്കും. ഞായർ   വൈകിട്ട്‌ മൂന്നിന്‌ മോറാഴ സ്‌റ്റംസ്‌ കോളേജ്‌ കേന്ദ്രീകരിച്ച്‌ ചുവപ്പ്‌ വളണ്ടിയർമാരുടെ മാർച്ചും പ്രകടനവും. വൈകിട്ട്‌ നാലിന്‌ ഒഴക്രോം ‘കോടിയേരി ബാലകൃഷ്‌ണൻ’ നഗറിൽ പൊതുസമ്മേളനം  സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ  ഉദ്‌ഘാടനം ചെയ്യും. ഡിസംബർ ഏഴിനും എട്ടിനും നടക്കുന്ന   മട്ടന്നൂർ  സമ്മേളനത്തോടെ ഏരിയാ സമ്മേളനങ്ങൾ സമാപിച്ച്‌ ജില്ലാ സമ്മേളന ഒരുക്കങ്ങളിലേക്ക്‌ കടക്കും. തളിപ്പറമ്പിലാണ്‌ ജില്ലാ സമ്മേളനം. Read on deshabhimani.com

Related News