സ്വകാര്യ ബസ്സുകൾ 10ന് പണിമുടക്കും
കണ്ണൂർ സ്വകാര്യബസുകൾക്ക് പൊലീസ് അമിതമായി പിഴ ഈടാക്കുന്നതിൽ പ്രതിഷേധിച്ച് പത്തിന് സർവീസ് നിർത്തിവയ്‌ക്കുമെന്ന് ജില്ലാ ബസ് ഓപറേറ്റേഴ്‌സ് കോ –- ഓഡിനേഷൻ ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 18 മുതൽ അനിശ്‌ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്‌ക്കും. കൃത്യമായ പരിശോധനയില്ലാതെയാണ് പൊലീസ് പിഴയീടാക്കുന്നത്. ജില്ലയിലെ എല്ലാ ഭാഗത്തും ഈ സ്ഥിതിയാണ്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടാകുന്നില്ല. ഇത് തുടർന്നാൽ ഈ വ്യവസായം നടത്താനാവില്ല. സമരത്തെത്തുടർന്ന് നടാൽ ഒകെ യുപി സ്‌കൂൾ പരിസരത്ത് അണ്ടർപാസ് നിർമിക്കണമെന്ന ആവശ്യം പരിഹരിക്കാമെന്ന ഉറപ്പുകിട്ടിയെങ്കിലും നടപ്പാക്കിയില്ല. വാർത്താസമ്മേളനത്തിൽ പി കെ പവിത്രൻ, കെ ഗംഗാധരൻ, കെ പി മുരളി, ടി എം സുധാകരൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com