സിബിഐ ഓഫീസർ ചമഞ്ഞ് വീണ്ടും തട്ടിപ്പ്: തലശേരി സ്വദേശിനിക്ക്‌ 18 ലക്ഷം രൂപ നഷ്ടപ്പെട്ടു



  കണ്ണൂർ സിബിഐ ഓഫീസർ ചമഞ്ഞ് തലശേരി സ്വദേശിനിയുടെ 18 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.  26നാണ് കേസിനാസ്പദമായ സംഭവം. വാട്സ് ആപ് വഴി ടെലികോം റെഗുലേറ്ററി ഓഫീസിൽനിന്നാണ്‌ വിളിക്കുന്നതെന്നും   മനുഷ്യക്കടത്തിനും അവയവക്കടത്തിനും സിബിഐ താങ്കളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽനിന്നൊഴിവാക്കാൻ 18 ലക്ഷം വേണമെന്നാവശ്യപ്പെട്ടു.  തുടർന്ന് 27ന് കണ്ണൂരിലെ ബാങ്കിലെത്തി അക്കൗണ്ടിൽനിന്ന്‌ 18 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചു. പണംഅയച്ചു കൊടുത്തശേഷം മറുപടിയൊന്നും ലഭിക്കാതായതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് യുവതി  സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News