ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
രാജപുരം ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് പനത്തടി പഞ്ചായത്തിലെ കമ്മാടിയിലെ 10 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ദുരിതശ്വാസ ക്യാമ്പും കള്ളാർ പഞ്ചായത്തിലെ ഓട്ടക്കണ്ട, മുണ്ടമാണി, കുട്ടിക്കാനം, നീലിമല പ്രദേശങ്ങളിലെ 26 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ചുള്ളിക്കര ഗവ. എൽപി സ്കൂളിലെ ദുരിതശ്വാസ ക്യാമ്പും ഇ ചന്ദ്രശേഖരൻ എംഎൽഎയും കലക്ടർ കെ ഇമ്പശേഖറും സന്ദർശിച്ചു. കള്ളാർ പഞ്ചായത്തിലെ 100 പേരാണ് ദുരിതശ്വാസ ക്യാമ്പിലുള്ളത്. കഴിഞ്ഞ ദിവസം ക്യാമ്പിൽനിന്നും കുടുംബങ്ങളെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രി മഴ ശക്തിപ്പെട്ടതോടെയാണ് വീണ്ടും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ രാധാകൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല, തഹസിൽദാർ പി വി മുരളി, പനത്തടി വില്ലേജ് ഓഫീസർ റെയ്‌നി, പരപ്പ ടിഡിഒ അബ്ദുൾ സലാം, ഫോറസ്റ്റ് ഓഫീസർ ടി ശേഷപ്പ , പനത്തടി കൃഷി ഓഫീസർ ഡി അരുൺ ജോസ്, പി തമ്പാൻ, മധു റാണിപുരം, ജി ചിദാനന്ദ , മനോജ് , അസിൽ മാത്യു, സുകുമാരൻ, കെ പ്രതാപ് എന്നിവരും ക്യാമ്പ് സന്ദർശിച്ചു. Read on deshabhimani.com