നന്ദയ്‌ക്ക്‌ നാടിന്റെ അന്ത്യാഞ്ജലി ഉള്ളുപിടഞ്ഞ്‌ തലശേരിയും

വയനാട്‌ ദുരന്തത്തിൽ മരിച്ച പാർഥൻ, ഭാര്യ നന്ദ എന്നിവരുടെ തലശേരി ചേറ്റംകുന്നിലെ വീട്ടിലെത്തിയ 
സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കുടുംബത്തെ ആശ്വസിപ്പിക്കുന്നു


തലശേരി വയനാട്‌ ദുരന്തത്തിൽ മരണപ്പെട്ട മുണ്ടക്കൈയിലെ കോഫി എസ്‌റ്റേറ്റ്‌ ഉടമ പി കെ പാർഥന്റെ ഭാര്യ ഉച്ചമ്പള്ളി വീട്ടിൽ നന്ദയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. മുണ്ടക്കൈ പള്ളിക്കു സമീപം മണ്ണിൽ പുതഞ്ഞ നിലയിൽ വ്യാഴാഴ്‌ചയാണ്‌ നന്ദയുടെ മൃതദേഹം കണ്ടെത്തിയത്‌. ചാലിയാറിൽ നിലമ്പൂർ പോത്തുകല്ലിൽനിന്ന്‌ ലഭിച്ച  പാർഥന്റെ മൃതദേഹം ബുധനാഴ്‌ച സംസ്‌കരിച്ചിരുന്നു.   മേപ്പാടിയിൽ പോസ്‌റ്റ്‌മോർട്ടത്തിന്‌ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ നന്ദയുടെ മൃതദേഹം ചേറ്റംകുന്ന്‌ കരുണസരോജത്തിലെത്തിച്ച ശേഷമാണ്‌ കണ്ടിക്കൽ ശ്‌മശാനത്ത്‌ സംസ്‌കരിച്ചത്‌. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എം സി പവിത്രൻ, എം പി അരവിന്ദാക്ഷൻ, എൻ ഹരിദാസ്‌, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.   Read on deshabhimani.com

Related News