പെരുമ്പാമ്പുകളെ 
പിടികൂടി

ചെറുപുഴ മീന്തുള്ളിയിലെ കണക്കൊമ്പിൽ ബാബുവിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ്


ചെറുപുഴ പഞ്ചായത്തിലെ രണ്ട് സ്ഥലങ്ങളിൽനിന്നായി പെരുമ്പാമ്പുകളെ പിടികൂടി. തിരുമേനി കോക്കടവിലെ ആടിമാക്കൽ ബെന്നിയുടെ വീടിനോട് ചേർന്ന വിറകുപുരയിലും മീന്തുള്ളിയിലെ കണക്കൊമ്പിൽ ബാബുവിന്റെ കോഴിക്കൂട്ടിൽനിന്നുമാണ് ഞായറാഴ്ച രാവിലെ പെരുമ്പാമ്പിനെ പിടിച്ചത്. നാല് കോഴിയേയും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പാമ്പുകളെ പിടികൂടി വനത്തിൽ വിട്ടു. Read on deshabhimani.com

Related News