സേവനവഴിയിലെ സ്നേഹപാഠം

ഇരിട്ടി ഹെെസ്കൂൾ എൻഎസ്എസ് വളന്റിയർമാർ ജൈവപച്ചക്കറി കൃഷിക്ക് നിലമൊരുക്കുന്നു


ഇരിട്ടി തെരുവിൽ അലയുന്നവർക്ക് ഓണസദ്യ, അതിഥിത്തൊഴിലാളികളുടെ കുടുംബത്തിന് പുതുവസ്ത്രം, അച്ഛൻ മരിച്ചതോടെ പാതിവഴിയിലായ സഹപാഠിയുടെ വീട്‌ നിർമാണം. സേവനവഴിയിൽ നിശബ്ദവിപ്ലവംതീർത്താണ് ഇരിട്ടി ഹൈസ്‌കൂൾ എൻഎസ്‌എസ്‌ ടീം മൂന്നാമതും സംസ്ഥാനത്ത്‌ ഒന്നാമതെത്തിയത്. കരുതലും സന്നദ്ധതയും കൂട്ടായ്‌മയും ഒത്തുചേർന്ന പ്രവർത്തനത്തിനാണ് ഹാട്രിക്‌ ബഹുമതി.  മികച്ച എൻഎസ്എസ് യൂണിറ്റ്‌, പ്രോഗ്രാം ഓഫീസർ, വളന്റിയർ എന്നിവയ്ക്കാണ് അംഗീകാരം. ഇ പി അനീഷ്‌കുമാറാണ്‌ പ്രോഗ്രാം ഓഫീസർ. പി എസ് സായന്ത് വളന്റിയറും. ചായപ്പീടിക, ബിരിയാണി ചലഞ്ച്, ആക്രിശേഖരണം, സമൂഹത്തിന്റെ കണ്ണീരൊപ്പാൻ വ്യത്യസ്‌ത ചലഞ്ചുകളാണ് ഇവർ ഏറ്റെടുത്തത്. ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചു. ഇതോടനുബന്ധിച്ചുള്ള ഫ്‌ളാഷ്‌ മോബ്‌ ജനശ്രദ്ധനേടി. നഗരസഭാ ഹരിതകർമസേനാംഗങ്ങൾക്ക്‌ സ്കൂളിൽ എൻഎസ്‌എസ്‌ ഒരുക്കിയ ആദരം അഴുക്കിനെതിരെയുള്ള ബോധവൽക്കരണംകൂടിയായി. ശാസ്‌ത്രീയ കൂൺകൃഷിക്ക്‌ ഇതിനകം തുടക്കമിട്ടു. പി സിബിയാണ്‌ പുതിയ പ്രോഗ്രാം ഓഫീസർ. കെ കെ നഫ്‌ല, കെ റഫ്‌നാസ്‌ എന്നിവരാണ്‌ പെൺ, ആൺ വിഭാഗം വളന്റിയർ സേനയുടെ ലീഡർമാർ.  Read on deshabhimani.com

Related News