സഹകരണ മേഖലയെ തകർക്കാനുള്ള നീക്കം ചെറുക്കും
കണ്ണൂർ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാറിന്റെ ഗൂഢനീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം പ്രഖ്യാപിച്ചു. കേരള ബാങ്കിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തണമെന്നും കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു. ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണത്തിലെ ന്യൂനതകൾ പരിഹരിക്കുക, ശാഖകളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു. കെബിഇഎഫ് ജില്ലാ പ്രസിഡന്റ് സി പി സൗന്ദർരാജ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ ട്രഷറർ പി ഗീത കണക്കും അവതരിപ്പിച്ചു. ബെഫി സംസ്ഥാന ജോ. സെക്രട്ടറി അമൽ രവി, ജില്ലാ സെക്രട്ടറി പി എം ശ്രീരാഗ്, ടി ആർ രാജൻ, പി സി റഷീദ്, എൻ ടി സാജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി പ്രശാന്ത് കുമാർ(പ്രസിഡന്റ്), പി കെ രവീന്ദ്രനാഥ്, ഷീന പാലോറൻ, സി രമേശൻ (വൈസ് പ്രസിഡന്റ്), സി പി സൗന്ദർ രാജ്( സെക്രട്ടറി), എൻ ടി സാജു, പി സി റഷീദ്, കെ വി ബാലചന്ദ്രൻ (ജോ. സെക്രട്ടറി), പി ഗീത (ട്രഷറർ), കെ വി നീന (വനിതാ കമ്മിറ്റി കൺവീനർ). Read on deshabhimani.com