പട്ടയമിഷൻ പ്രവർത്തനം ചരിത്രവിജയം

തളിപ്പറമ്പ് റവന്യൂ ടവർ നിർമാണ പ്രവൃത്തി മന്ത്രി കെ രാജൻ ഓൺലെെനായി ഉദ്ഘാടനംചെയ്ത ശേഷം എം വി ഗോവിന്ദൻ എംഎൽഎ ശിലാഫലകം അനാവരണംചെയ്യുന്നു


തളിപ്പറമ്പ്‌ ഭൂരഹിതരെ ഭൂമിയുടെ ഉടമകളാക്കുന്നതിന്‌  രൂപീകരിച്ച പട്ടയമിഷന്റെ പ്രവർത്തനം ചരിത്രവിജയമെന്ന്‌ റവന്യുമന്ത്രി കെ രാജൻ.  തളിപ്പറമ്പ് റവന്യൂ ടവർ നിർമാണ പ്രവൃത്തി ഉദ്ഘാടനം താലൂക്ക് ഓഫീസ് പരിസരത്ത്  ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.  എല്ലാ വകുപ്പുകളുടെയും ഭൂമി, കൂടിയാലോചിച്ച് ആവശ്യമായ  ഭേദഗതികൾ  കൊണ്ടുവന്ന് ഭൂരഹിതർക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനമാണ്  സർക്കാർ നടത്തുന്നത്.   ഇതിനകം ഒന്നരലക്ഷം പട്ടയം നൽകി. റവന്യൂ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം വിവിധ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ്‌ റവന്യൂ ടവർ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ചടങ്ങിൽ എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനായി. തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ,  സ്ഥിരംസമിതി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ, കെ സന്തോഷ്‌, പി കെ മുജീബ് റഹ്മാൻ, ടി ജനാർദനൻ, ഒ പി ഇബ്രാഹിംകുട്ടി, പി എസ് ജയിംസ്, രമേശൻ ചെങ്ങൂനി, അനിൽ പുതിയവീട്ടിൽ, മാത്യു ചാണക്കാടൻ, പി പി വിനോദ് കുമാർ,  കെ ജെ വർഗീസ് എന്നിവർ സംസാരിച്ചു. കലക്ടർ അരുൺ കെ വിജയൻ സ്വാഗതവും ആർഡിഒ ടി വി രഞ്ജിത്ത്  നന്ദിയുംപറഞ്ഞു.  15 കോടി രൂപ ചെലവിൽ മൂന്നുനിലക്കെട്ടിടമാണ്‌ നിർമിക്കുന്നത്‌. ബ്രിട്ടീഷ് കാലത്ത് നിർമിച്ച സെല്ലാണ് നിലവിലെ താലൂക്ക് ഓഫീസ്.  തളിപ്പറമ്പിലെ പ്രധാന സ്ഥലങ്ങളെ പിൽഗ്രിം ടൂറിസത്തിൽ ഉൾപ്പെടുത്തി താലൂക്ക് ഓഫീസ് കെട്ടിടം മ്യൂസിയം മാതൃകയിൽ സംരക്ഷിക്കും.   Read on deshabhimani.com

Related News