മേലെചൊവ്വ മേൽപ്പാലത്തിന്‌ കല്ലിട്ടു

മേലേചൊവ്വ മേൽപ്പാലം നിർമാണം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രി പി എ മുഹമ്മദ് റിയാസ് വേ​ദിയിലേക്ക്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമീപം.


മേലെചൊവ്വ  മേലെചൊവ്വ മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശത്ത്‌ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകും. 44.71 കോടി ചെലവിൽ കിഫ്ബി വഴി നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി രണ്ടുവർഷത്തിനകം പൂർത്തിയാക്കും.  പ്രവൃത്തിയുടെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റിക്കാണ്.   ചടങ്ങിൽ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, എസ് സുഹാസ്,  കൗൺസിലർമാരായ സി എം പത്മജ, പ്രകാശൻ പയ്യനാടൻ, കണ്ണൂർ മണ്ഡലം വികസനസമിതി കൺവീനർ എൻ ചന്ദ്രൻ, എം കെ മുരളി, കെ എ ഗംഗാധരൻ, കെ പി പ്രശാന്തൻ, ആർബിഡിസികെ ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾ സലാം എന്നിവർ  സംസാരിച്ചു.   Read on deshabhimani.com

Related News