ദേശീയപാത വികസനത്തിന്‌ ഒഴിപ്പിച്ച 
വ്യാപാരികൾക്ക്‌ സാക്ഷ്യപത്രം നൽകും



കണ്ണൂർ ദേശീയപാത  വികസനത്തിന്‌ ഒഴിപ്പിച്ചശേഷം  ലൈസൻസ്‌ ഇല്ലാത്തതിനാൽ പഞ്ചായത്ത്‌ സെക്രട്ടറിയുടെ സാക്ഷ്യപത്രം ലഭിക്കാതെ ആനുകൂല്യം നിഷേധിക്കപ്പെട്ട  വ്യാപാരികൾക്ക്‌ സാക്ഷ്യപത്രം നൽകാൻ തദ്ദേശ അദാലത്തിൽ തീരുമാനം. ഭരണസമതിയുടെ  നിർദേശപ്രകാരമുള്ള സാക്ഷ്യപത്രം മാനദണ്ഡമായി കണക്കാക്കുമെന്നും ഇത്‌ പൊതുതീരമാനമാണെന്നും മന്ത്രി  എം ബി രാജേഷ്‌ അദാലത്തിൽ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി എം സുഗുണൻ നൽകിയ പരാതിയിലാണ്‌ നടപടി.   Read on deshabhimani.com

Related News