ട്രാഫിക്‌ പിഴകൾ തീർപ്പാക്കി
ഇ ചലാൻ അദാലത്ത്‌



തളിപ്പറമ്പ്‌ റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹനവകുപ്പും  സംയുക്തമായി    തളിപ്പറമ്പ് സബ് ആർടി ഓഫീസിൽ തുടങ്ങിയ  ഇ ചലാൻ അദാലത്തിൽ ആയിരത്തോളം പരാതികൾ തീർപ്പാക്കി.  2021 മുതൽ നൽകിയ ട്രാഫിക് പിഴകളിൽ യഥാസമയം പിഴയടക്കാൻ സാധികാത്തതും നിലവിൽ കോടതിയിലുള്ളതുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തവ ഒഴികെയുള്ളവ  തീർപ്പാക്കുന്നതിനാണ്‌  അദാലത്ത്‌. ആദ്യദിനം 816 ചലാനിൽ  6,47,500 രൂപ ലഭിച്ചു.   എംവിഡിയുടെ 411 ചലാനിൽ 4,32,250 രൂപയും പൊലീസിന്റെ 405 എണ്ണത്തിൽ  2,15,250 രൂപയുമാണ്‌ കിട്ടിയത്‌.  ശനിയാഴ്‌ച സമാപിക്കും.  എൻഫോസ്‌മെന്റ് ആർടിഒ ബി സാജു,  എഎസ്‌പി എം വി വിനോദ്,  ജോ. ആർടിഒ ഷാനവാസ് കരീം, എംവിഐമാരായ പി വി രതീഷ്, സുനേഷ് പുതിയ വീട്ടിൽ, വി പ്രജിത്ത്, കെ എ സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News