ഇവർ ഇനി സ്വപ്‍‍നവീടിൻ തണലിൽ

ഡിവൈഎഫ്ഐ കൂത്തുപറമ്പ് സൗത്ത് മേഖലാകമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന് 
സംസ്ഥാന സെക്രട്ടറിവി കെ സനോജ് കൈമാറുന്നു


കൂത്തുപറമ്പ് ഡിവൈഎഫ്ഐ നിർമിച്ച്‌ നൽകിയ സ്വപ്‌നവീടിന്റെ താക്കോൽ കൈമാറി.  കൂത്തുപറമ്പ് സൗത്ത് മേഖലാകമ്മിറ്റി നിർധന കുടുംബത്തിന് നിർമിച്ച്‌ നൽകിയ സ്വപ്നവീടിന്റെ താക്കോൽ സ്ഥാപിത ദിനത്തിലാണ്‌  കൈമാറിയത്‌. പൂക്കോട് ചമ്പളോൻ വാസു റോഡിലെ പരേതനായ മണപ്പാട്ടി പ്രേമന്റെ കുടുംബത്തിനാണ്  വീട് നിർമിച്ച്‌ നൽകിയത്‌.  പ്രദേശത്തെ യുവജനങ്ങളുടെ കൂട്ടായ്മയിലാണ് വീടുപണി പൂർത്തീകരിച്ചത്. താക്കോൽ ദാനം സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിർവഹിച്ചു.  കൗൺസിലർ പി ശ്രീലത അധ്യക്ഷയായി.    ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ അഫ്സൽ, ബ്ലോക്ക്‌ സെക്രട്ടറി വി ഷിജിത്ത്,  പ്രസിഡന്റ്‌ ടി മിഥുൻ,  ടി സി ഷൈൻ,  ടി അമൽജിത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News