പട്ടുവം എടമൂട്ടിൽ വീട് തകർന്നു
തളിപ്പറമ്പ് കനത്ത കാറ്റിൽ പട്ടുവം എടമൂട്ടിൽ സിപിഐ എം പട്ടുവം ലോക്കൽ കമ്മിറ്റി അംഗവും എടമൂട്ട് ബ്രാഞ്ച് സെക്രട്ടറിയുമായ പി പി സുരേശന്റെ വീട് പൂർണമായും തകർന്നു. ഭാര്യ സിന്ധുവിന് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന സുരേശനും മകനും പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. ഞായർ പകൽ 1.30നാണ് അപകടം. തലക്ക് പരിക്കേറ്റ സിന്ധു തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സതേടി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എം വിജിൻ എംഎൽഎ, സിപിഐ എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കൃഷ്‌ണൻ, ടി ബാലകൃഷ്‌ണൻ, എൻ അനൂപ്, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, വൈസ് പ്രസിഡന്റ് വി വി രാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ആനക്കീൽ ചന്ദ്രൻ തുടങ്ങിയവർ വീട് സന്ദർശിച്ചു. Read on deshabhimani.com