കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് 24 കോളേജുകളിൽ എസ്എഫ്ഐക്ക് എതിരില്ല
കണ്ണൂർ കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായപ്പോൾ ഭൂരിപക്ഷം കോളേജുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾക്ക് എതിരില്ല. ജില്ലയിൽ 52 കോളേജുകളിൽ 24ലും എസ്എഫ്ഐ യൂണിയൻ നിലനിർത്തി. മാത്തിൽ ഗുരുദേവ്, കുറ്റൂർ സൺറൈസ്, പെരിങ്ങോം ഗവ. കോളേജ്, ജേബീസ് ബിഎഡ് കോളേജ്, പയ്യന്നൂർ നെസ്റ്റ്, പിലാത്തറ കോ–-ഓപ്പറേറ്റീവ് കോളേജ്, നെരുവമ്പ്രം ഐഎച്ച്ആർഡി, മോറാഴ കോ–-ഓപ്പറേറ്റീവ് , തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടുവം ഐഎച്ച്ആർഡി, ഐപിപിഎൽ കില, ആംസ്റ്റക്, ഐഐഎച്ച്ടി, ടിഐഎഎസ് തലശേരി ബിഎഡ് കോളേജ്, പിണറായി ഐഎച്ച്ആർഡി, കൂത്തുപറമ്പ് ഐഎച്ച്ആർഡി, എംഇഎസ് കോളേജ്, ചൊക്ലി കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ കോളേജ്, ഇരിട്ടി ഐഎച്ച്ആർഡി, മയ്യിൽ ഐടിഎം എംബിഎ കോളേജ്, മയ്യിൽ ഐടിഎം, എം വി ആർ കോളേജ് എന്നിവിടങ്ങളിൽ എല്ലാസീറ്റിലും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. തോട്ടട എസ്എൻ കോളേജിലും ശ്രീകണ്ഠപുരം എസ്ഇഎസ് സെൽഫ് ഫിനാൻസിങ് കോളേജിലും ഒരുസീറ്റിലൊഴികെ എല്ലാസീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾക്ക് എതിരില്ല. പെരും നുണകൾക്കെതിരെ സമരമാകുക' മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായ പ്രസ്ഥാനത്തിനാപ്പംനിന്ന വിദ്യാർഥികളെ എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി അഭിവാദ്യം ചെയ്‌തു. Read on deshabhimani.com