ഷിബിൻ യാത്രയായി; ജഴ്‌സിയും ഓർമയും ബാക്കി

ഷിബിൻരാജിന്റെ മൃതദേഹം ഓർക്കുളം എ കെ ജി ക്ലബ്ബിൽ പൊതുദർശനത്തിനുവച്ചപ്പോൾ


ചെറുവത്തൂർ ജലോത്സവത്തിൽ തുഴയാനെത്തി ജഴ്‌സിയണിയാതെ ഷിബിൻരാജ്‌ മടങ്ങി. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ്‌ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്‌ അപകടത്തിൽ  ചികിത്സയിലിരിക്കെ മരിച്ച ഷിബിൻരാജ്‌ ചെന്നെയിൽനിന്നും എത്തിയത്‌ ദിവസങ്ങൾക്ക്‌ മുമ്പാണ്‌.  കയ്യൂർ ഗവ. ഐടിയിൽ നിന്നും പഠിച്ചിറങ്ങി ഒരു മാസം മുമ്പാണ്‌ ജോലിക്കായി ചെന്നൈയിലേക്ക്‌ പോയത്‌.  ഒന്നിന്‌ കേരളപ്പിറവി ദിനത്തിൽ നടക്കാനിരുന്ന ഉത്തര മലാബാർ ജലോത്സവത്തിൽ കാവുംചിറ കൃഷ്‌ണപ്പിള്ള ക്ലബ്ബിനായി തുഴയാനായിരുന്നു ഒക്‌ടോബർ 27 ന്‌ ഷിബിൻ എത്തിയത്‌.  മത്സരം മാറ്റിവച്ചതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല.  ചെന്നൈയിലേക്ക്‌ തിരിച്ച്‌ പോകും മുമ്പ്‌ നീലേശ്വരത്ത്‌ കളിയാട്ടം ഉണ്ടെന്നറിഞ്ഞാണ്‌ കൂട്ടുകാരൻ ആദിഷിനൊപ്പം പോയത്‌. വെടിക്കെട്ടപകടത്തിൽ രണ്ടുപേർക്കും പരിക്കേറ്റു. ആദിഷ്‌  കണ്ണൂർ മിംസ്‌ ആസ്‌പത്രിയിൽ ചികിത്സയിലാണ്‌.  നാട്ടിലെ ഓർക്കുളം എ കെ ജി ക്ലബ്ബിന്റെ പ്രവർത്തകനും ഡിവൈഎഫ്‌ഐ ഓർക്കുളം വടക്ക്‌ യൂണിറ്റ്‌ കമ്മിറ്റിയംഗവുമായിരുന്നു ഷിബിൻ. Read on deshabhimani.com

Related News