വിളമനയിൽ മണ്ണിടിച്ചിൽ ഭീഷണിയിൽ 4 വീടുകൾ
ഇരിട്ടി മഴ കനത്താൽ പേടിയോടെയാണ് വിളമനയിലെ നാല് കുടുംബങ്ങൾ കഴിയുന്നത്. കഴിഞ്ഞ ദിവസം മഴ കനത്തപ്പോൾ പേടിച്ച് നാല് വീട്ടുകാരും മാറിത്താമസിച്ചു. മഴ നേർത്തതോടെ വീടുകളിൽ തിരച്ചെത്തി. മാടത്തിൽ - –-വിളമന റൂട്ടിൽ റോഡിനോട് ചേർന്ന കുന്ന് വൻതോതിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞതിനെ തുടർന്നാണ് ഈ കുടുംബങ്ങൾ മാറി താമസിച്ചത്. കുന്നത്തോട് ബിജു, പാനേരി അഷ്‌റഫ് എന്നിവരുടെ വീടുകൾക്ക് ഭീഷണിയുണ്ട്. സമീപത്തെ മറ്റ് രണ്ട് വീടുകളും ആശങ്കയിലാണ്. റോഡിനോട് ചേർന്ന കുന്നിൽനിന്ന് സ്ഥലമുടമ മണ്ണെടുത്തിരുന്നു. ഇവിടെയാണ് കുന്നിടിച്ചിൽ രൂക്ഷമായത്. മരങ്ങളും വേരറ്റ് താഴേക്ക് വീഴുന്നു. കുന്നിൽനിന്നും നിരുറവയുമുണ്ട്. എടൂർ- –-പാലത്തിൻകടവ് റീബിൽഡ് കേരള റോഡിൽ കച്ചേരിക്കടവ് പാലത്തിനടുത്ത് ചരൾ റോഡിലേക്ക് കയറുന്ന ഭാഗമാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. കയർ ഭൂവസ്ത്രം ഉപയോഗിച്ച ബലപ്പെടുത്തിയ ഭാഗമാണ് ഇടിഞ്ഞത്. അപകട സൂചനയായി പ്രദേശം റിബൺ കെട്ടി വേർതിരിച്ചിട്ടുണ്ട്. Read on deshabhimani.com