‘ചിരസ്‌മരണ’ സെമിനാർ 
24ന്‌ തുടങ്ങും



  തലശേരി സിപിഐ എം സംസ്ഥാനസെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘ചിരസ്‌മരണ’ സെമിനാർ തലശേരിയിൽ 24ന്‌  തുടങ്ങും. പൊന്ന്യം കുണ്ടുചിറയിൽ കർഷക–-കർഷകത്തൊഴിലാളി സെമിനാറോടെയാണ്‌ ദിനാചരണ പരിപാടികൾ തുടങ്ങുക. ‘തുടരുന്ന കർഷക സമരങ്ങളും ഇന്ത്യൻ രാഷ്‌ടീയവും’   സെമിനാർ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്യും. മാടപ്പീടികയിൽ 25ന്‌ ‘സ്‌ത്രീസുരക്ഷയും തൊഴിലിടങ്ങളും’ വിഷയത്തിൽ മഹിളാ സെമിനാറിൽ മഹിളാ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി സി എസ്‌ സുജാത, എൻ സുകന്യ എന്നിവർ പങ്കെടുക്കും.    തലശേരിയിൽ 26ന്‌ ചേരുന്ന തൊഴിലാളി സെമിനാറിൽ ‘നവലിബറൽ നയങ്ങളും തൊഴിൽമേഖലയും’ വിഷയം ചർച്ചയാവും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരംകരീം ഉദ്‌ഘാടനംചെയ്യും. 28ന്‌ വടക്കുമ്പാട്‌ സ്റ്റുഡന്റ്‌സ്‌ യൂത്ത്‌ മീറ്റ്‌. ‘ഫാസിസ്‌റ്റ്‌ രാഷ്‌ട്രീയത്തിന്റെ ബിംബനിർമിതികളും സത്യാനന്തര പ്രചാരണങ്ങളും’  വിഷയത്തിലുള്ള സെമിനാറിൽ സുനിൽ പി ഇളയിടം, വി വസീഫ്‌, പി എം ആർഷോ എന്നിവർ പങ്കെടുക്കും. കോടിയേരി ദിനത്തോടനുബന്ധിച്ച്‌ സിപിഐ എം ഏരിയാ കമ്മിറ്റിയാണ്‌ വിവിധ ലോക്കലുകളിൽ സെമിനാർ സംഘടിപ്പിക്കുന്നത്‌. Read on deshabhimani.com

Related News